Posted by News Desk
Posted on 12:31
with No comments
നീലേശ്വരം: ചര്‍ച്ചകളും വിമര്‍ശനങ്ങളും മാത്രമല്ല, സാമൂഹ്യ പ്രതിബദ്ധതയും ഒപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ഫേസ്ബുക്കിലൂടെ നടത്താന്‍ കഴിയുമെന്ന് തെളിയിച്ചുകൊണ്ട് കാസ്രോട്ടാര്‍ മാത്രം' കൂട്ടായ്മ നീലേശ്വരം തൈക്കടപ്പുറത്തെ ആറുപേരടങ്ങുന്ന നിര്‍ധന കുടുംബത്തിന് എട്ട് ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിച്ച വീടിന്റെ സമര്‍പ്പണം പ്രൗഡമായ ചടങ്ങില്‍ നടന്നു.
തൈക്കടപ്പുറത്തെ തൈപ്പളളിയില്‍ നടന്ന ചടങ്ങില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ദാര്‍ അല്‍ നൂര്‍ എന്ന് നാമകരണം ചെയ്ത മനോഹരമായ വീടിന്റെ താക്കോല്‍ കുടുംബനാഥനെ ഏല്‍പ്പിച്ചു.
കെ.സി.എഫ് കോ. ഓഡിനേററല്‍ നൗഷാദ് കളനാട് അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ മുഹമ്മദ് സഗീര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
പ്രദേശത്തെ പാവപ്പെട്ട കുടുംബത്തിനുളള ഭക്ഷ്യകിററ് വിതരണം നീലേശ്വരം മുനിസിപ്പല്‍ കൗണ്‍സിലര്‍ സുധാകരന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു.
ജില്ലാ കലക്ടര്‍ ഉപഹാര സമര്‍പ്പണം നടത്തി. കാസ്രോട്ടാര്‍ മാത്രം' കൂട്ടായ്മ ഫെയ്‌സ്ബുക്കിലൂടെ നടത്തിയ ക്വിസ്സ് മത്സരത്തിലെ വിജയികള്‍ക്കുളള സമ്മാനങ്ങല്‍ ചടങ്ങില്‍ വെച്ച് അന്‍വര്‍ കോളിയടുക്കം, ഷംസുദ്ദീന്‍ തായല്‍, ശരീഫ് എരോല്‍ എന്നിവര്‍ വിതരണം ചെയ്തു.
മുനീര്‍ ഉറുമി, ഹാഷിം, ഹനീഫ കോളിയടുക്കം, അക്ബര്‍ അലി തുടങ്ങിയവര്‍ പ്രസംഗിച്ചു.
കെ.സി.എഫ് യു.എ.ഇ കമ്മിററി ചെയര്‍മാന്‍ ജലാല്‍ തായല്‍ സ്വാഗതവും, കെ.എച്ച് ജാഫര്‍ നന്ദിയും പറഞ്ഞു.
0 comments:
Post a Comment